ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്വകാര്യമൂലധനം ലാഭത്തിനായി അവശ്യസേവനങ്ങളെ എങ്ങനെയൊക്കെ ദുർവിനിയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിച്ചു: https://rubbishtalk.com/economy/how-private-equity-bought-americas-essential-services/
Coding is my catharsis
Posts
ആണവ റിയാക്റ്റർ ബോംബു് വച്ചു തകർത്ത്, ബൈസിക്കിളിൽ രക്ഷപ്പെട്ട്, അദൃശ്യനായി ജീവിച്ച ഒരാൾ: https://www.theguardian.com/world/2026/may/05/the-man-who-blew-up-a-nuclear-power-station-koeberg-south-africa
പയ്യന്നൂരിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ!
രക്തസാക്ഷിയുടെ പേരു് പറഞ്ഞു പിരിച്ചെടുത്ത പണം വെട്ടിച്ച നിലവിലെ സാമാജികനെതിരെ തെളിവു നൽകിയതിനു് കമ്യുണിസ്റ്റ് പാർടി നേതാക്കൾ പുറത്താക്കിയപ്പോൾ പ്രതിഷേധത്തിനായി മത്സരിച്ച വി. കുഞ്ഞിക്കൃഷ്ണന്റെ വിജയമാണു് ഈ നിയമസഭാതെരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയം.
ക്വിൿ സോര്‍ട്ട് അല്‍ഗരിതത്തിന്റെ ഉപജ്ഞാതാവായ ശ്രീ. ടോണി ഹോർ 92-ാം വയസ്സിൽ അന്തരിച്ചു. ഒരനുസ്മരണം: https://bertrandmeyer.com/2026/03/16/celebrating-tony-hoares-mark-on-computer-science/
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് വെള്ളായണി കായലിന്റെ തീരത്തുള്ള ‘കാന്താരി’ (https://www.kanthari.org/) എന്ന സമൂഹപരിവൎത്തന സംരഭക പരിശീലന സംഘടനയുടെ മനോഹരമായ കാംപസ് സന്ദൎശിക്കുകയുണ്ടായി. അതിന്റെ സഹസ്ഥാപകയായ സാബ്രിയെ ടേണ്‍ബെക്കന്റെ ഒരഭിമുഖം സായാഹ്നയിൽ പ്രസിദ്ധീകരിച്ചപ്പോൾ (http://ax.sayahna.org/mpv/deeptham-1.html) തൊട്ടുള്ള ആഗ്രഹമായിരുന്നു.